23
Sep 2024
Sat
23 Sep 2024 Sat
Samastha Bahrain

മനാമ: സമസ്ത ബഹ്‌റൈന്‍ ഉമ്മുല്‍ ഹസം ഏരിയാതല റബീഅ് ക്യാമ്പയിന് തുടക്കമായി. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം നില്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാചകന്‍ പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്നതാണ് പരുപാടി. ഒന്ന് മുതല്‍ മുപ്പത് വരേ എല്ലാ ദിവസവും രാത്രി 8 മണിക്ക് മൗലീദ് പാരായണം നടക്കും. സെപ്റ്റമ്പര്‍ 15 ന്ന് രാവിലെ സുബ്ഹിക്ക് മുമ്പ് മൗലീദ് പാരായണവും ഉച്ചക്ക് അന്നദാനവും നടക്കും.

രണ്ട് വെള്ളിയാഴ്ച്ചകളിലായി മദ്‌റസ വിദ്യാര്‍ഥികളുടെ ഓഫ് സ്റ്റേജ് പരുപാടികളും നടക്കും. 27ന് വെള്ളിയാഴ്ച്ച മഗ്രിബ് കഴിഞ്ഞ ഉടന്‍ ബാങ്കോക്ക് ഹോളില്‍ വെച്ച് നടക്കുന്ന സമാപന പരിപാടിയില്‍ ദഫ്, സ്‌കൗട്ട്, ഫ്‌ളവര്‍ഷോ, ബുര്‍ദ്ദ മജ്‌ലിസ്, സമ്മാന വിതരണം എന്നിവ നടക്കും.

പരിപാടിയില്‍ സമസ്ത കേന്ദ്ര ഏരിയ നേതാക്കള്‍ പങ്കടുക്കുമെന്ന് കമ്മറ്റി പ്രസിഡന്റ് നസീര്‍ ഇഷ്ടം, ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍, ട്രഷറര്‍ ഹനീഫ ഉപ്പള, കോഡിനേറ്റര്‍ ബശീര്‍ ദാരിമി എന്നിവര്‍അറിയിച്ചു.