മനാമ: ഐ.വൈ.സി.സി ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.(IYCC Bahrain Free Medical Camp) സംഘടനയുടെ നേതൃത്വത്തില്‍ 45-ാമത് മെഡിക്കല്‍ ക്യാമ്പാണ് ഹമദ് ടൗണ്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വച്ച് നടന്നത്.
|
വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ സേവനവും സൗജന്യമായാണ് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് വാസ്റ്റിന്‍, ഐ.വൈ.സി.സി ദേശീയ മെമ്പര്‍ഷിപ് കണ്‍വീനര്‍ സ്റ്റെഫി സാബു, ഐ.വൈ.സി.സി ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികള്‍, മറ്റ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
ഐ.വൈ.സി.സി ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് വിജയന്‍ ടി.പി, ട്രഷറര്‍ ശരത് കണ്ണൂര്‍ , അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികള്‍, ഐ.വൈ.സി.സി ഏരിയ പ്രതിനിധികളായ നസീര്‍ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയന്‍, അനീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹമദ് ടൗണ്‍ ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത് സുകുമാരന്കൈമാറി.


