ലുലുമാള്‍ മൂലമുണ്ടാവുന്ന ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ കോഴിക്കോട്ട് 12 പുതിയ സിറ്റി റോഡുകള്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ഒരുക്കിയ ലുലുമാള്‍ ഉദ്ഘാടനവേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
|
റോഡുകള്‍ നിര്‍മിക്കുന്നതിന് സ്ഥലമെടുക്ക് തുടങ്ങിയതായി അറിയിച്ച മീഞ്ചന്ത മേല്‍പ്പാലത്തിന് 225 കോടി അനുവദിച്ചതായും വ്യക്തമാക്കി. ലുലുമാളിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കോഴിക്കോട് മാങ്കാവില്‍ മൂന്ന് നിലകളിലായാണ് മാള്‍ പ്രവര്‍ത്തിക്കുന്നത്. 1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് അരീന എന്നിവയും മാളില്‍ ഉള്‍പ്പെടുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





