കൊച്ചിയിലേക്കാളും തിരുവനന്തപുരത്തേക്കാളും വലിയൊരു മാള്‍ കോഴിക്കോട്ട് നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി. മാളിന്റെ നിര്‍മാണം ഉടനെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാങ്കാവില്‍ തുറന്ന ലുലുമാളിന്റെ ഉദ്ഘാടനശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യൂസുഫലി ഇക്കാര്യം വ്യക്തമാക്കിയത്.
|
ഈ ലുലു മോള് കോഴിക്കോടിനു പോരെന്നു നമുക്കറിയാം. കൊച്ചിയേക്കാളും തിരുവനന്തപുരത്തേക്കാളും വലിയൊരു മാള്‍ കൂടി കോഴിക്കോട്ട് ഉടനെ പണി തുടങ്ങും . ഒരു സൈബര്‍ സിറ്റി കോഴിക്കോട് പണിയാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ പ്രവര്‍ത്തിക്കുന്നത് നിലവില്‍ തിരുവനന്തപുരത്താണ്. 2,000 കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് തിരുവനന്തപുരത്തെ മാള്‍ നിര്‍മിച്ചത്. ഇതില്‍ 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലു മാളുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





