30
Sep 2024
Wed
30 Sep 2024 Wed
Trissur native man found dead in Qatar

തൃശൂര്‍ വരവൂര്‍ സ്വദേശി ഖത്തറില്‍ മരിച്ച നിലയില്‍. തൃശൂര്‍ ജില്ലാ സൗഹൃദ വേദി അല്‍ഖോര്‍ അംഗം കക്കാടത്ത് ബഷീര്‍(53)ആണ് മരിച്ചത്. അല്‍ഖോറിലെ താമസ സ്ഥലത്തിന് സമീപമാണ് ബഷീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സനയ്യ റൗണ്ട് എബൗട്ടിന് സമീപം എക്‌സ്പ്രസ്സ് വേ കഫ്റ്റേരിയ ഉള്‍പ്പെടെയുള്ള ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും നാല് മക്കളുണ്ട്.

മകളുടെ വിവാഹം കഴിഞ്ഞു ഒരു മാസം മുമ്പാണ് ബഷീര്‍ നാട്ടില്‍ നിന്ന് ഖത്തറിലേക്ക് തിരിച്ചുവന്നത്. ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക