26
Sep 2024
Sat
26 Sep 2024 Sat
railway staff beaten to death by kin of a girl after he molested her in train

ട്രെയിന്‍ യാത്രയ്ക്കിടെ 11കാരിയെ കയറിപ്പിടിച്ച റെയില്‍വേ ജീവനക്കാരനെ കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ബിഹാറിലെ ബറൗണിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഹംസഫര്‍ എക്‌സ്പ്രസിലാണ് സംഭവം. റെയില്‍വേയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവാനില്‍ നിന്നാണ് പെണ്‍കുട്ടിയും കുടുംബവും ട്രെയിനില്‍ കയറിയത്. പെണ്‍കുട്ടിയോട് തന്റെ അരികില്‍ ഇരിക്കാന്‍ പ്രശാന്ത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മ ശുചിമുറിയിലേക്ക് പോയ സമയത്ത് പ്രശാന്ത് കുമാര്‍ 11കാരിക്കെതിരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അമ്മ ശുചിമുറിയില്‍ നിന്ന് തിരികെ വന്നപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് ഓടിച്ചെല്ലുകയായിരുന്നു.

വിവരമറിഞ്ഞ അമ്മ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും ഇക്കാര്യം അറിയിച്ചു. ട്രെയിന്‍ ലഖ്‌നോവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ വാതിലിന്റെ അടുത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. പുലര്‍ച്ചെ 4.35ന് ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രലില്‍ എത്തിയപ്പോള്‍ സിആര്‍പിഎഫ് പ്രശാന്ത് കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.