24
Sep 2024
Sat
24 Sep 2024 Sat
Kuwait former deputy prime minister sheikh Jaber Mubarak passed away

കുവൈത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബിർ മുബാറക് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2011 നവംബർ മുതൽ 2019-വരെയാണ് അദ്ദേഹം കുവൈത്ത് പ്രധാനമന്ത്രിയായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1942-ജനുവരി നാലിനാണ് ജനനം. 1968-ൽ ഷെയ്ഖ് ജാബിർ മുബാറക് അമീരി ദിവാനിൽ അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്‌സ് സൂപ്പർവൈസറായിട്ടാണ് ജോലി ആരംഭിച്ചത്. പിന്നീട് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

1979 മാർച്ച് 19-ന് ഷെയ്ഖ് ജാബർ ഹവല്ലി ഗവർണറായി നിയമിതനായി. പിന്നീട് അഹമ്മദിയുടെ ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, വാർത്താവിതരണ മന്ത്രി, അമീറിൻറെ ഓഫിസിലെ ഉപദേഷ്ടാവ് തുടങ്ങി വിവിധ പദവികൾ വഹിച്ചു. 2001 ഫെബ്രുവരി 14-ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലായ് 14-ന് രൂപീകരിച്ച സർക്കാരിലും ഇതേ പദവികൾ ലഭിച്ചു. 2006 ഫെബ്രുവരി 9-ന് ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നീ സ്ഥാനങ്ങൾ ലഭിച്ചു. ജൂലൈയിൽ രൂപീകരിച്ച മന്ത്രിസഭകളിലും അദ്ദേഹം ഇതേ സ്ഥാനങ്ങൾ നിലനിർത്തുകയുണ്ടായി.