07
Sep 2024
Sat
07 Sep 2024 Sat
Sitaram Yechurys dead body hand overed to Delhi AIMS

ഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡല്‍ഹി എയിംസിലെ വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറി. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം എയിംസിലെ അനാട്ടമി വിഭാ​ഗത്തിന് കൈമാറിയത്. മൃതദേഹവും വഹിച്ച് ഡല്‍ഹി എയിംസിലേക്കുള്ള വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു യെച്ചൂരിയുടെ അന്ത്യം. ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന്  ജെഎന്‍യുവിലെത്തിച്ചു പൊതുദര്‍ശനം നടത്തി.  വൈകീട്ടോടെ മൃത​ദേഹം വസന്ത്കുഞ്ചിലെ വീട്ടിലും എത്തിക്കുകയുണ്ടായി. ശനി രാവിലെ പത്തോടെ മൃതദേഹം ഡല്‍ഹി എകെജി സെന്ററില്‍ എത്തിച്ചു. ഇവിടുത്തെ പൊതുദർശനശേഷം മൃതദേഹം എയിംസിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക