01
Sep 2024
Sat
01 Sep 2024 Sat
middle aged man dies after iddli stuck in throat during eating challenge

പാലക്കാട് കഞ്ചിക്കോട് തീറ്റമൽസരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ചു. കഞ്ചിക്കോട് സ്വദേശി ബി സുരേഷ്(50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ മത്സരത്തിനിടെയാണ് ദാരുണമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ രണ്ട് ഘട്ടങ്ങൾ‌ പൂർത്തിയാക്കി മൂന്നാം ഘട്ടം നടക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി സുരേഷിന് ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: ‘മോമോസ് ചലഞ്ച്’ വിനയായി; തീറ്റ മത്സരത്തിനിടെ 25കാരന് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക