ആര്‍എസ്എസ് നേതാവായ ശ്രീനിവാസന് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്ത്തകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷിഹാബ് പി എന്നയാള്‍ക്കാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാം കുമാര്‍ വി എം എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ജാമ്യം അനുവദിച്ചത്.
|
കുറ്റാരോപിതനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന സാധുവായ യാതൊന്നും പ്രഥമദൃഷ്ട്യാ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. 2022 ഏപ്രില്‍ 16ന് പാലക്കാട് മേലാമുറി ജങ്ഷനില്‍ വച്ചാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്.
അതേസമയം കേസിലെ മറ്റു പ്രതികളായ കാജാ ഹുസയ്ന്‍, ജലീല്‍ പി എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ശ്രീനിവാസന് വധക്കേസില്‍ 44 പേരെയാണ് ആദ്യംഘട്ടത്തില്‍ കേസന്വേഷിച്ച കേരള പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
ALSO READ: പാലക്കാട് ശ്രീനിവാസന് കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





