20
Sep 2024
Mon
20 Sep 2024 Mon
Eid-e-Milad-Un-Nabi 2024 today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഇന്ന് നബിദിനം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കാരുണ്യത്തിൻ്റെയും ദൂതനായി കടന്നുവന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ആം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്. കേരളത്തിൽ വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്.

Eid-e-Milad-Un-Nabi 2024 today

ചന്ദ്ര വര്‍ഷ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. കേരളത്തിലെ മസ്ജിദുകളും മദ്റസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് പറയണം, അന്നദാനം തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.

കുട്ടികളുടെ ഘോഷയാത്ര രാവിലെ തന്നെ തുടങ്ങി. റബീളല്‍ അവ്വല്‍ മാസം അവസാനിക്കുന്നത് വരെ കേരളത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ മീലാദ് പരിപാടികള്‍ തുടരും.

വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം ആണിന്നു.

റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ മിക്ക പള്ളികളിലും വിപുലമായ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

Eid-e-Milad-Un-Nabi 2024 today