ബിരുദധാരികൾ കാത്തിരിക്കുന്ന റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം എത്തി. നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഗ്രാജുവേറ്റ് ലെവല്‍ തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുക്കുന്ന വിശദാംശങ്ങൾ വായിക്കുക.
|
ആകെ 8,113 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അവ താഴെ കൊടുക്കുന്നു.
ഒഴിവുകള്‍
ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍- 1,736 ഒഴിവുകള്‍
സ്റ്റേഷന്‍ മാസ്റ്റര്‍ – 994 ഒഴിവുകള്‍
ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ – 3,144 ഒഴിവുകള്‍
ജൂനിയര്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് – 1,507 ഒഴിവുകള്‍
അപേക്ഷ ഫീസ്
500 രൂപ
എസ്‌സി,എസ്ടി, വിമുക്ത ഭടന്‍, വനിതകള്‍, വികലാംഗര്‍, ട്രാന്‍സ്‌ജെന്റര്‍, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവര്‍ എന്നിവര്‍ക്ക് 250 രൂപ.
അപേക്ഷാ തീയതികൾ
ഒക്ടോബര്‍ 13 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഒക്ടോബര്‍ 14 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷ ഫീസ് അടയ്ക്കാവുന്നതാണ്
തെറ്റ് തിരുത്താനായി ഒക്ടോബര്‍ 16 മുതല്‍ 25 വരെ സമയമുണ്ട്.
ഔദ്യോഗിക വെബ്‌സൈറ്റ്: https://www.rrbapply.gov.in/#/auth/landing
RRB NTPC Recruitment 2024: Registration begins for 8113 vacancies
RRB-NTPC-Graduation-Notification-2024-Full_compressed


