02
Sep 2024
Thu
02 Sep 2024 Thu
woman s chopped dead body found in suit case

യുവതിയെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ടികേസിലാക്കി വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ചെന്നെയിലാണ് സംഭവം. ചോരയൊഴുകുന്ന സ്യൂട്ട്‌കേസ് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധവരം സ്വദേശിനിയായ ദീപയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്യൂട്ട്‌കേസ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന മണി എന്ന യുവാവാണ് പിടിയിലായത്.

ചെന്നൈ തൊരൈപാക്കത്ത് ചോരയൊലിക്കുന്ന സ്യൂട്ട്‌കേസ് കണ്ടയാളാണ് വ്യാഴം പുലര്‍ച്ചെ അഞ്ചരയോടെ വിവരം പോലീസിനെ അറിയിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക