14
Sep 2024
Fri
14 Sep 2024 Fri
Latest Job : Apply now for SSC GD Constable 39481

SSC GD Constable: പത്താം ക്ലാസ്സുകാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി: 39481 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താം ക്ലാസ് മാത്രം യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ മികച്ച ജോലിക്കുള്ള അവസരമൊരുക്കി SSC GD Constable വിജ്ഞാപനം.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) CAPFകളിലെ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിലെ SSF, റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പരീക്ഷയില്‍ ശിപായി എന്നിവയ്ക്കുള്ള റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ നടക്കുന്നത്.
ആറുമാസം കൊണ്ട് തന്നെ റിക്രൂട്ട്‌മെന്റ് പ്രക്രിയകളെല്ലാം തീര്‍ത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വിശദമായ വിവരങ്ങള്‍ താഴെ നല്‍കുന്നു.

അവസാന തീയതി: ഒക്ടോബര്‍ 14

ഒഴിവുള്ള സേനകള്‍

  • ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF)
  • സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF)
  •  സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (CRPF)
  • ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP)
  • സഷസ്ത്ര സീമാ ബാല്‍ (SSB)
  • സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)
  • ആസാം റൈഫിള്‍സ് (AR)
  • നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB)

Advertisment No F. No. HQC3007/12/2024C3

 

Vacancies 39481

Job Location All Over India

Official Website https://www.ssc.gov.in

Educational Qualifications

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കേണ്ടതുണ്ട്.

SC/ ST വിഭാഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്; ജോലി ഉറപ്പ്

Age Limit Details

18 വയസ്സിനും 23 വയസ്സിനും ഇടയില്‍.
ഉദ്യോഗാര്‍ത്ഥികള്‍ 2002 ജനുവരി രണ്ടിനും, 2007 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വയ്‌സസ് ഇളവുണ്ട്.
വിരമിച്ച സൈനികര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.

ശമ്പളം
18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളം ലഭിക്കും.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ 21,700 രൂപ മുതല്‍ 69,100 വരെ ശമ്പളം ലഭിക്കും.
പുറമേ മറ്റ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓര്‍ക്കുക.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Fees

100 രൂപയാണ് അപേക്ഷാ ഫീസ്
വനിതകള്‍, പട്ടികജാതി(SC)/ പട്ടികവര്‍ഗ്ഗക്കാര്‍ (ST), വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസ് ഇല്ല.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍

എറണാകുളം (9213)
കണ്ണൂര്‍ (9202)
കൊല്ലം (9210)
കോട്ടയം (9205)
കോഴിക്കോട് (9206)
തൃശ്ശൂര്‍ (9212)
തിരുവനന്തപുരം (9211)

തെരഞ്ഞെടുപ്പ് രീതി

 

  • കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ
  •  ഫിസിക്കല്‍
  • ഡോക്യുമെന്റ് വെരിഫിക്കേഷന്‍
  •  മെഡിക്കല്‍ പരീക്ഷ

എങ്ങിനെ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ Apply Now സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
ആദ്യമായിട്ട് അപേക്ഷിക്കുന്നവര്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.

ആവശ്യമായ രേഖകള്‍:

മൊബൈല്‍ നമ്പര്‍, ഇമെയില്‍ ID, ആധാര്‍ നമ്പര്‍, SSLC സര്‍ട്ടിഫിക്കറ്റ്.

 

മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ User Name & Password എന്നിവ നല്‍കി Login ചെയ്യുക.

‘Constable (GD) in CAPFs, NIA, SSF and Rifleman (GD) in Assam Rifles Examination 2024’ എന്ന് Select ചെയ്യുക

ശഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക.

Fees  അടക്കുക.

അപേക്ഷാഫോമിന്റെ ഒരു പകര്‍പ്പ് Print Out എടുത്ത് സൂക്ഷിക്കുക.