25
Sep 2024
Fri
25 Sep 2024 Fri
dead body of missing child in Erattayar river found

ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തി ഇടുക്കി ഇരട്ടയാര്‍ തുരങ്കമുഖത്ത് ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇരട്ടയാര്‍ ചേലക്കല്‍കവല മയിലാടുംപാറ രവിയുടെ മകന്‍ രതീഷിന്റെ മകന്‍ അസൗരേഷി(അപ്പു)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രവിയുടെ മകള്‍ രജിതയുടെ മകന്‍ അമ്പാടി(13)യുടെ മൃതദേഹം കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇരട്ടയാറില്‍ നിന്ന് ഇടുക്കി ഡാമിലേക്ക് അഞ്ചുരുളി വഴി വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ പ്രവേശനമുഖത്താണ് കുട്ടികള്‍ കഴിഞ്ഞദിവസം ഒഴുക്കില്‍പെട്ടത്.

വെള്ളിയാഴ്ച ഇരട്ടയാറില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അഞ്ചുരുളിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഫലം കാണാതെ വന്നതോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മടങ്ങാന്‍ ഇരിക്കെയാണ് വൈകുന്നേരം 5.45ഓടെ ഇരട്ടയാര്‍ ടണല്‍ മുഖത്തെ കോണ്‍ക്രീറ്റ് ഗ്രില്ലില്‍ ഉടക്കിയ നിലയില്‍ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

ALSO READ: ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയ 13കാരൻ മുങ്ങി മരിച്ചു; 8 വയസ്സുകാരനെ കാണാനില്ല