ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയ 13കാരൻ മുങ്ങി മരിച്ചു. ഒഴുക്കിൽ പെട്ട 8 വയസ്സുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു. കട്ടപ്പന ഇരട്ടയാട്ടിൽ ആണ് അപകടം.
|
ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ മകൾ രജിതയുടെ മകൻ അമ്പാടി ആണ് മരിച്ചത്.കായംകുളത്താണ് രജിതയെ വിവാഹം കഴിച്ച് അയച്ചത്.
രവിയുടെ മകൻ ഉപ്പുതറയിൽ താമസിക്കുന്ന രതീഷിന്റെ മകൻ അപ്പുവിനെ ആണ് കാണാതായത്. ഇടുക്കി ജലാശയത്തിലേക്ക് മലതുരന്നു അഞ്ചുരുളി വഴി വെള്ളം ഒഴുക്കുന്ന തുരങ്കത്തിന്റെ തുടക്കമായ ഇരട്ടയാർ തുരങ്കത്തിൽ ഇറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


