07
Sep 2024
Sat
07 Sep 2024 Sat
No fear to death P V Anvar during pressmeet

തനിക്ക് മരിക്കാനും ഭയമില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടി പി ശശിക്കുമെതിരായ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍ നിലമ്പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുന്നതിനിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വിവരങ്ങള്‍ നല്‍കുന്നത് ആരെന്നറിയാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ അനൌദ്യോഗികമായി സമാന്തര അന്വേഷണം നടക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്കും കുടുംബത്തിനും പേടിയില്ല. ഉപ്പ ധൈര്യമായിട്ട് പൊക്കോളാനാണ് പ്ലസ് വണില്‍ പഠിക്കുന്ന തന്റെ മകള്‍ പറഞ്ഞത്. ഗള്‍ഫിലുള്ള മക്കളും ഭാര്യയും തനിക്കു പിന്തുണ നല്‍കുന്നുണ്ട്. നാളെ സ്വര്‍ണക്കടത്ത് കേസിലടക്കം തന്നെ കുടുക്കിയേക്കാം. എന്നാല്‍ തനിക്കതൊന്നു പേടിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. ലാല്‍സലാം പറഞ്ഞാണ് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക