തൃശൂര്‍: റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതിന് തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. (Rice Puller Scam: murder-in-thrissur-kaipa-mangalam-police-searching-for-culprits) കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് മരിച്ചത്.
|
പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം.
റൈസ് പുള്ളര്‍(ഹെരഡിയം) നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ പ്രതികളില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, ഹെരഡിയം കിട്ടാത്തതിനെ തുടര്‍ന്ന് നല്‍കിയ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തുകയായിരുന്നു.
ALSO READ: ബലാല്‍സംഗക്കേസില്‍ സിദ്ദീഖിന് ജാമ്യമില്ല; ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും
പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപത്ത് നിന്ന അരുണിനെയും സുഹൃത്ത് ശശാങ്കനെയും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്താണ് ഇരുവരേയും ബന്ദിയാക്കി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണ്‍ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ചു. തുടര്‍ന്ന് പരിക്കേറ്റയാളെ ആശുപത്രിയിലേക്കെത്തിക്കാനെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ചു. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
തങ്ങള്‍ കാറില്‍ ആംബുലന്‍സിനെ പിന്തുടരാമെന്ന് പറഞ്ഞ കൊലയാളികള്‍ പിന്നീട് മുങ്ങി. നിലവില്‍ ശശാങ്കന്‍ പൊലീസ് കസ്റ്റഡിയിലാണ്. ശശാങ്കനില്‍ നിന്നാണ് കൊലപാതകത്തിന് പിന്നിലെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





