കേരളത്തിലെ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ഇനി ഏകീകൃത നിരക്കുകള്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ആംബുലന്‍സ് സര്‍വിസിന് ഏകീകൃത നിരക്കുകള്‍ നടപ്പിലാക്കുന്നത്. ഏകീകൃത സംവിധാനം പ്രകാരം 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ്ജ് ഉണ്ടായിരിക്കില്ല.
|
ആംബുലന്‍സ് സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഐഡി കാര്‍ഡും മോട്ടോര്‍ വാഹന വകുപ്പ് നല്‍കും. ഡ്രൈവിംഗില്‍ കൂടുതല്‍ പ്രായോഗിക പരിശീലനമായിരിക്കും ലഭ്യമാക്കുക. ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം. ഒപ്പം ഡ്രൈവര്‍മാര്‍ക്ക് നേവി ബ്ലൂ ഷര്‍ട്ടും ബ്ലാക്ക് പാന്റും അടങ്ങുന്ന യൂണിഫോം ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തും.
D വിഭാഗം ആംബുലന്‍സ്
ICU, വെന്റിലേറ്റര്‍ സൗകര്യമുള്ള D വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാര്‍ജ് 350 രൂപയും ഈടാക്കും. ടെക്‌നീഷ്യന്‍, ഡോക്ടര്‍ എന്നിവരുടെ സേവനം ആംബുലന്‍സില്‍ ഉണ്ടായിരിക്കുന്നതാണ്.
C വിഭാഗം ആംബുലന്‍സുകള്‍
ട്രാവലര്‍ ആംബുലന്‍സുകള്‍ AC, ഓക്‌സിജന്‍ സൗകര്യമുള്ള C വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1,500 രൂപയും വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 40 രൂപയുമായിരിക്കും ഈടാക്കുക. അപകടം നടന്ന സ്ഥലത്തുനിന്ന് അടിയന്തരമായി ചികിത്സ നല്‍കുന്നതിന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം ഈടാക്കില്ല.
B വിഭാഗതം ആംബുലന്‍സ്
B വിഭാഗത്തില്‍പ്പെട്ട നോണ്‍ എ.സി ട്രാവലര്‍ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1,000 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 30 രൂപയും എന്നവിധത്തിലാകും.
A വിഭാഗത്തില്‍പ്പെട്ട ആംബുലന്‍സുകള്‍
ഓമ്‌നി, ഈക്കോ, ബോലേറോ തുടങ്ങിയ RTO അംഗീകരിച്ച AC ഉള്ള A വിഭാഗത്തിലെ ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് 200 രൂപയും കിലോമീറ്റര്‍ നിരക്ക് 25 രൂപ വീതവുമാണ്. ഈ വിഭാഗത്തിലെ നോണ്‍ എ.സി വാഹനങ്ങള്‍ക്ക് മിനിമം ചാര്‍ജ് 600 രൂപ. വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയും ആയിരിക്കും.
VPL കാര്‍ഡുകാര്‍ക്ക്ക്ക് 20% ഇളവ്
വെന്റിലേറ്റര്‍ C, D വിഭാഗത്തിലുള്ള ആംബുലന്‍സുകളില്‍ ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 20% നിരക്ക് കുറവ് ലഭിക്കും. കാന്‍സര്‍ രോഗികള്‍, 12 വയസില്‍ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കിലോമീറ്ററിന് രണ്ട് രൂപ വീതവും കുറവ് ലഭിക്കുന്നതാണ്.
ആംബുലന്‍സുകളില്‍ ലോഗ് ബുക്ക്
വാഹനത്തിന്റെ യാത്രകളും ചെലവഴിച്ചസമയവും ദൂരവുമടക്കമുള്ളവയുടെ കൃത്യമായ വിവരങ്ങള്‍ തിരിച്ചറിയാന്‍ ആംബുലന്‍സുകളില്‍ ലോഗ് ബുക്ക് ഉറപ്പാക്കും. ഓരോ ആംബുലന്‍സിന്റെയും താരിഫ് നിരക്കിന്റെ വിശദാംശങ്ങള്‍ ആംബുലന്‍സിന്റെ അകത്ത് എഴുതിവയ്ക്കണം. ഇത് രോഗിയുടെ കൂട്ടിരിപ്പുകാര്‍ കാണുന്ന രീതിയില്‍ പോസ്റ്ററായോ നോട്ടീസായോ പതിപ്പിക്കണം.
കൂടാതെ രോഗികള്‍ക്കോ കുടുംബങ്ങള്‍ക്കോ ആംബുലന്‍സ് സൗകര്യവുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ അറിയിക്കേണ്ട 88961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്‌സ് ആപ്പ് നമ്പറും താരിഫിനൊപ്പം രേഖപ്പെടുത്തും.
Kerala has implemented uniform rates for ambulance services in the state. Kerala is the first state in the country to implement uniform ambulance charges. Under the unified fare system, the minimum fare will be applicable for 10 km. There is no waiting charge for the first hour. The minimum fare for category D ambulances with ICU and ventilator facilities is Rs 2,500. 50 for each subsequent kilometer and waiting charge for one hour will be Rs.350. Non AC in this category. Minimum charge for vehicles is Rs 600, waiting charge is Rs 150 per hour and per kilometer charge is Rs 20. BPL card holders will get 20% fare reduction on ventilator C and D category ambulances. And a uniform dress code of navy blue shirt and black pants will be imposed for the drivers.


