14
Sep 2024
Fri
14 Sep 2024 Fri

തിരുവനന്തപുരം: ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്‌സുമാര്‍ക്കായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സിങില്‍ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി യോഗ്യത അല്ലെങ്കില്‍ ജിഎന്‍എം യോഗ്യതയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് വേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയോജന പരിചരണം/പാലിയേറ്റീവ് കെയര്‍/ജറിയാട്രിക് എന്നിവയില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും.

ഉയർന്ന പ്രായപരിധി: 38 വയസ്.

എങ്ങനെ അപേക്ഷിക്കാം

താല്‍പര്യമുളളവര്‍ [email protected]  എന്ന ഇമെയില്‍ ഐഡിയിലേയ്ക്ക് വിശദമായ CV, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അയക്കുക.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 19.

9 മാസം നീളുന്ന സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ഓഫ് ലൈന്‍) പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍. ഇതിനായുളള അഭിമുഖം നവംബര്‍ 13 മുതല്‍ 22 വരെ നടക്കും.

ശമ്പളം

നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് 2,300 യൂറോയും രജിസ്‌ട്രേഡ് നഴ്‌സ് അംഗീകാരത്തിന് ശേഷം 2,800 യൂറോയുമാണ് കുറഞ്ഞ ശമ്പളം.

ഓവര്‍ടൈം അലവന്‍സുകള്‍ ഇതിന് പുറമെ.

ആദ്യ ശ്രമത്തില്‍ A2 അല്ലെങ്കില്‍ B1 പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കും ഇതിനോടകം B1 യോഗ്യതയുളളവര്‍ക്കും 250 യൂറോ ബോണസിനും അര്‍ഹതയുണ്ടാകും.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്‌മെന്റ്, നഴ്‌സിങ് രജിസ്‌ട്രേഷന്‍, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടുക.