21
Sep 2024
Fri
21 Sep 2024 Fri
Kanpur Test: Toss for India; Bangladesh started batting

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാന്‍പൂര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയച്ചു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 10 റണ്‍സാണ് സന്ദര്‍ശകരുടെ സമ്പാദ്യം. മുഹമ്മദ് സിറാജും ബംറയുമാണ് ഇന്ത്യന്‍ ആക്രമണനിരയെ നയിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റമൊന്നുമില്ല. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴകാരണം ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലുണ്ടായ നനവ് കാരണമാണ് മത്സരം വൈകിയത്. രാവിലെ ഔട്ട്ഫീല്‍ഡിലെ ഈര്‍പ്പം നീക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രൗണ്ട് സ്റ്റാഫ്. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുള്ളത് ആശങ്കക്ക് കാരണമായിട്ടുണ്ട്.

രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ അവസാനത്തേതാണ് ഇന്ന് ആരംഭിച്ചത്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റിനിറങ്ങുമ്പോഴും ഇന്ത്യക്കുതന്നെയാണ് ജയസാധ്യത. പരമ്പര കൈവിടാതിരിക്കാന്‍ ബംഗ്ലാദേശിന് വിജയം അനിവാര്യമാണ്.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് രണ്ടാ ടെസ്റ്റില്‍ സമനില നേടിയാലും അത് വലിയ നേട്ടമാണ്.

IND vs BAN Live Score: Playing XIs

India XI: Yashasvi Jaiswal, Rohit Sharma (c), Shubman Gill, Virat Kohli, Rishabh Pant (w), KL Rahul, Ravindra Jadeja, Ravichandran Ashwin, Akash Deep, Jasprit Bumrah, Mohammed Siraj

Bangladesh XI: Shadman Islam, Zakir Hasan, Najmul Hossain Shanto (c), Mominul Haque, Mushfiqur Rahim, Shakib Al Hasan, Litton Das (w), Mehidy Hasan Miraz, Taijul Islam, Hasan Mahmud, Khaled Ahmed

Kanpur Test: Toss for India; Bangladesh started batting