24
Sep 2024
Mon
24 Sep 2024 Mon
unani practitioner arrested for sexually assaulting young woman

മകളുടെ ചികിൽസയ്ക്കെത്തിയ യുവതിയെ ഫാർമസിയിൽ വച്ച് പീഡിപ്പിച്ച യൂനാനി ചികിൽസകൻ അറസ്റ്റിൽ. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീൻ-49) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗ്ന ഫോട്ടോകൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഇയാൾ യുവതിയിൽ നിന്ന് 2,00,000 രൂപയും വാങ്ങിച്ചെടുത്തുവെന്നും പോലീസിൽ പറയുന്നു. പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്കായാണ് ഈ പണം വാങ്ങിയത്.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ മാരായ അശോകൻ, മോഹൻ കുമാർ, എസ് സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക