26
Oct 2024
Tue
26 Oct 2024 Tue
Bollywood actor Govinda suffers bullet injury

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുഹുവിലെ വസതിയില്‍ വച്ച് പുലര്‍ച്ചെ 4.45ഓടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റത്. ലൈസന്‍സുള്ള തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നുവെന്നാണ് മുംബൈ പോലീസ് പറഞ്ഞത്. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗോവിന്ദയ്ക്ക് കാലിനാണ് വെടിയേറ്റതെന്നും അപകടനില തരണം ചെയ്തതായും അദ്ദേഹത്തിന്റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു. ശിവസേനാ നേതാവ് കൂടിയായ ഗോവിന്ദ പുലര്‍ച്ചെ കൊല്‍ക്കത്തയിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് അപകടം. സംഭവസമയം ഗോവിന്ദ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. കൊല്‍ക്കത്തയിലായിരുന്ന ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ വിവരമറിഞ്ഞ് മുംബൈയിലെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക