NABARD Recruitment: SSCLക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി; നബാര്‍ഡ് റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം
|
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (NABARD Recruitment-2024) ഗ്രൂപ്പ് ‘C’ ഓഫീസ് അറ്റന്‍ഡന്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ക്കായി താഴെ വിശദാംശങ്ങള്‍ കൊടുക്കുന്നു. താഴെ വിജ്ഞാപനത്തിന്റെ ലിങ്ക് കൊടുക്കുന്നുണ്ട്. അതുവായിച്ച ശേഷം മാത്രം അപേക്ഷിക്കുക. കേരളത്തിലും ഒഴിവുകളുണ്ട്.
അവസാന തീയതി: ഒക്ടോബര്‍ 21
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
പ്രായം:
18 വയസ്സ് മുതല്‍ 30 വയസ്സ് വരെ.
ഒബിസി വിഭാഗക്കാര്‍ക്ക് 33 വയസ്സ്.
SC, ST വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 35 വയസ്സും.
യോഗ്യത
പത്താം ക്ലാസ് ജയം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ പ്രതിമാസം 35,000/ രൂപ
ഫീസ്:
450 രൂപ
(വനിതകള്‍, എസ്.സി, എസ്.ടി: 50)
അപേക്ഷിക്കേണ്ട വിധം:
നബാര്‍ഡിന്റെ ഔദ്യോഗിക സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അതിനായി ആദ്യം https://www.nabard.org/careers-notices1.aspx?cid=693&id=26 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സൈറ്റില്‍ കയറിയ ശേഷം Recruitment to the post of Office Attendant in Group ‘C’ service- 2024 എന്നതിന് താഴെ ‘Apply Now‘ എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
മൊബൈല്‍ നമ്പര്‍ കൊടുത്ത് പ്രാഥമിക രജിസ്‌ട്രേഷന്‍ ഒ.ടി.പി ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.
പ്രൊഫൈല്‍ വിവരങ്ങള്‍ നല്‍കി ഫോട്ടോ, ഒപ്പ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ എന്നിവ കൂടി കൊടുത്ത് ഫോം പൂരിപ്പിക്കുക.
പേയ്‌മെന്റ് അടച്ച ശേഷം പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക.
Website: https://www.nabard.org/careers-notices1.aspx?cid=693&id=26
Notofication: https://www.nabard.org/auth/writereaddata/CareerNotices/0210241136Advertisement%20-%20Group%20C%20-2024.pdf
Apply now for NABARD Office Attendant Recruitment


