ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2025-26 അധ്യയനവര്‍ഷത്തിലേക്കുള്ള 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
|
ഒമ്പതാം ക്ലാസ് പ്രവേശനം
08.02.2025 ആണ് പരീക്ഷാതീയതി. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷം അതത് ജില്ലയിലെ ഗവണ്‍മെന്റ്, ഗവ. അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 01.05.2010നും 31.07.2012നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
http:cbseitms.nic.in/2024/nvsix എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30.10.2024.
11-ാം ക്ലാസ് പ്രവേശനം
2025 ഫെബ്രുവരി എട്ടിന് ആണ് പരീക്ഷ നടക്കുന്നത്. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷം അതത് ജില്ലയിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും 01.06.2008 നും 31.07.2010നും ഇടയില്‍ ജനിച്ചവരും ആയിരിക്കണം. http:cbseitms.nic.in/2024/nvsix എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30.10.2024.
study at Navodaya School; Applications are invited for classes 9 and 11


