ജിദ്ദ: ലോക കേരള സഭാഅംഗവും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റുമായ ഹനീഫ മൂന്നിയൂരുമായി ജിദ്ദയിൽ മുഖാമുഖം സംഘടിപ്പിച്ച് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി. ശനിയാഴ്ച രാത്രി ഷറഫിയ്യയിൽ നടന്ന മുഖാമുഖത്തിൽ വിവിധ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്‌തു.
|
പ്രവാസികളുടെ ക്ഷേമപദ്ധതികൾ, യാത്രാ പ്രശനങ്ങൾ, പ്രവാസി പുനരധിവാസം, പ്രവാസി സഹകരണ സംഘങ്ങൾ തുടങ്ങിയവിഷയത്തിൽ പ്രവാസി ലീഗ് നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ പ്രവാസി ശബ്ദമായി ആദ്യം ഉയർന്നുവന്ന പ്രസ്ഥാനം മുസ്ലിംലീഗിന്റെ പ്രവാസി വിഭാഗമായ പ്രവാസി ലീഗാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രവാസി വിഷയങ്ങൾ കൈകാര്യംചെയ്യാൻ കെഎംസിസിയുമായി ചേർന്ന് ഒരു ഏകോപനസംവിധാനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജിദ്ദ കെ എം സി സി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മോഡറേറ്ററായിരുന്നു. ഇസ്‌ഹാഖ് പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം, വിപി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





