തൃശൂര്‍ സ്വദേശി സൗദിയിലെ റിയാദില്‍ കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ തിരുമുക്കുളം സ്വദേശി പരേതരായ ചാമക്കാടന്‍ ചക്കപ്പന്‍ ദേവസി-സാറാമ്മ ദമ്പതികളുടെ മകന്‍ ഷാജി ദേവസി (സജി 55) ആണ് മരിച്ചത്. അല്‍ഹദ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായിരുന്നു. കിങ് ഫൈസല്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലെ അറ്റകുറ്റ പണികള്‍ക്കായി രാവിലെ വാഹനമിറങ്ങി നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.
|
ഉടനെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. 27 വര്‍ഷമായി അല്‍ഹദ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബെറ്റി. മക്കള്‍: റോമോള്‍, റിയ. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


