22
Oct 2024
Wed
22 Oct 2024 Wed
What is cerebral palsy; Symptoms and causes

ഇന്ത്യയില്‍ ശരാശരി 1,000 കുട്ടികളില്‍ മൂന്നു പേര്‍ക്ക് സെറിബ്രല്‍ പാള്‍സി കാണുന്നു എന്നതാണ് കണക്ക്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രല്‍ പാള്‍സി.
ഗര്‍ഭകാലത്തോ പ്രസവ സമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം. ഇന്ത്യയില്‍ ശരാശരി 1000 കുട്ടികളില്‍ മൂന്നു പേര്‍ക്ക് സെറിബ്രല്‍ പാള്‍സി കാണുന്നു എന്നതാണ് കണക്ക്. രാജ്യത്ത് ഈ രോഗം ബാധിച്ച 25 ലക്ഷത്തോളം ആളുകള്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.
പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥ, ബാക്ടീരിയല്‍ വൈറല്‍ അണുബാധകള്‍, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകള്‍, കുഞ്ഞിന്റെ തലയുടെ വലുപ്പം വര്‍ധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ സെറിബ്രല്‍ പാള്‍സിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനലക്ഷണങ്ങള്‍

1. വളര്‍ച്ചാഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകള്‍ പിന്നിടുന്നതിലെ കാലതാമസം.
2. പേശികളിലെ അമിത ദൃഢത, ദൃഢതക്കുറവ്.
3. ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം.
4. സംസാര വൈകല്യം.

 

ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡിഇഐസി)

ജില്ലാതലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ ജനന വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളാണ് ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം അഥവാ ഡിഇഐസി. ജനനം മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍, അവരുടെ വളര്‍ച്ചാ കാലഘട്ടത്തിലുള്ള കാലതാമസം, വൈകല്യങ്ങള്‍, ഭിന്നശേഷി എന്നിവയും അവ ഉണ്ടാകുന്നതിനുള്ള സാധ്യതയും തുടക്കത്തിലേ കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. ഇത് സ്ഥിതി ചെയ്യുന്നത് മാങ്ങാട്ടുപറമ്പ് ഇ കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയോട് ചേര്‍ന്നാണ്.

ഡിഇഐസിയില്‍ ലഭ്യമാകുന്ന സേവനങ്ങള്‍

ശിശുരോഗ വിദഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍ എന്നിവരുടെ സേവനം.
ഫിസിയോതെറാപ്പി, സ്‌പെഷ്യല്‍ എജുക്കേഷന്‍, സൈക്കോതെറാപ്പി, ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്‌റ്റോമെറ്ററി, സിവിഐ തെറാപ്പി, ഹൈഡ്രോ തെറാപ്പി, സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി, ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ സേവനം. ജന്മനാലുള്ള ഹൃദ്രോഗമുള്ള കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം. ലഭ്യമല്ലാത്ത സേവനങ്ങള്‍ക്ക് ഉന്നത സ്ഥാപനങ്ങളിലേക്കുള്ള റഫറല്‍ സൗകര്യം എന്നിവ കൂടി ലഭിക്കുന്നതാണ്.

 

What is cerebral palsy; Symptoms and causes: An average of 3 out of 1000 children in India has cerebral palsy. Cerebral palsy is a disorder that affects the development and function of a baby’s brain, leading to movement disorders and sometimes mental retardation.