02
Oct 2024
Thu
02 Oct 2024 Thu
Pathadipalam PWD rest house deny room for PV Anvar

പി വി അൻവറിന്റെ പുതിയ സംഘടനയായ ഡമോക്രാറ്റിക് മൂവ് മെന്റ് ഓഫ് കേരളയ്ക്ക് യോഗം നടത്താൻ മുറി അനുവദിക്കില്ലെന്ന് എറണാകുളം പത്തടിപ്പാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസ്. നടപടിയിൽ പ്രതിഷേധിച്ച പി വി അൻവർ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് അനുമതി നിഷേധിച്ചതിച്ചതെന്ന് കുറ്റപ്പെടുത്തി. സ്ഥലത്ത് വൻ പോലീസ് സന്നാഹം എത്തിയതോടെ തന്നെ പോലീസിനെ കാണിച്ച് ഭയപ്പെടുത്താനാവില്ലെന്ന് പി വി അൻവർ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഷ്ട്രീയ യോ​ഗം ചേരാൻ റൂം നൽകില്ലെന്നാണ് റസ്റ്റ് ഹൗസ് അധികൃതർ പറയുന്നതെന്നും എന്നാൽ ഡിഎംകെ എന്ന സാമൂഹിക സംഘടനയ്ക്ക് യോ​ഗം ചേരാൻ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് താൻ മെയിൽ അയച്ചിരുന്നുവെന്നു പി വി അൻവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ യോ​ഗമല്ല ചേരുന്നതെന്നും എന്നിട്ടും മുറി അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ പി വി അൻവർ എംഎൽഎ മുഖ്യമന്ത്രി വാളെടുക്കുമ്പോൾ മരുമകൻ വടിയെടുക്കുകയാണെന്നും പരിഹസിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക