മാസപ്പടിക്കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ)മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണയുടെ മൊഴിയെടുത്തു. ബുധനാഴ്ച ചെന്നൈയിലെ ഓഫിസിലേക്ക് വീണയെ വിളിച്ചുവരുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് മൊഴിയെടുത്തത്.
|
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. സിഎംആർഎല്ലിന്റെയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെയും ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം നേരത്തെ വിവരങ്ങൾശേഖരിച്ചിരുന്നു.
എക്സാലോജിക്കിൽനിന്നും പലതണ ഇ-മെയിൽമുഖേനയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരേയും വീണയ്ക്കെതിരേയും എസ്എഫ്ഐഒ കഴിഞ്ഞ ജനുവരിയിൽ അന്വേഷണം പ്രഖ്യാപിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





