സൗദിയിലെ റിയാദില്‍ ഹൃദയാഘാതത്തെ തുടർന്ന് കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ- ഫാത്തിമ ദമ്പതികളുടെ മകൻ ടി വി സഫറുല്ല (55) ആണ് മരിച്ചത്. റിയാദ് കൊയിലാണ്ടി കൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ സഫറുല്ലയ്ക്ക് കാറില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
ഭാര്യ:കെ എം സലീന (കൊല്ലം). മക്കള്‍: ഡോ.തന്‍ഹ മറിയം, മുഹമ്മദ് അലന്‍ (മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥി), അഫ്രിന്‍ സഫറുല്ല (ഡി എം മിംസ് വയനാട് വിദ്യാര്‍ഥി), ലയാന്‍ സഫറുല്ല (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര).
സഹോദരങ്ങള്‍: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീര്‍ അലി (ദുബായ്), മുക്താര്‍ ഇബ്രാഹിം (ഖത്തര്‍). മുനിസിപ്പല്‍ മുസ് ലിം ലീഗ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





