14
Oct 2024
Wed
14 Oct 2024 Wed
Traineeship visa for nurses in Australia, nursing assistant job during study

വിദേശത്ത് ജോലി നോക്കുന്നവരുടെ നല്ലൊരു ഒപ്ഷനാണ് നഴ്‌സിങ് ജോബ്. അതു തന്നെ ഓസ്‌ട്രേലിയ പോലുള്ള രാജ്യത്ത്. അത്തരമൊരു സുവര്‍ണാവസരം വന്നിരിക്കുകയാണ്. ആസ്‌ട്രേലിയയില്‍ നേഴ്‌സുമാര്‍ക്ക് ട്രെയിനിഷിപ്പ് വിസയും പഠനകാലത്ത് നഴ്‌സിങ് അസിസ്റ്റന്റ് ജോലിയും ആണ് ഓഫര്‍. ചെലവും കഴിഞ്ഞ് ഒരുലക്ഷംവരെ ബാക്കിയാകുന്ന വിധത്തില്‍ വേതനവും ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

National Council Licensure Examination (NCLEXRN) സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ആസ്‌ട്രേലിയയില്‍ പൂര്‍ണ്ണ നേഴ്‌സായി ജോലി ചെയ്യാവുന്നതാണ്. ഓസ്‌ട്രേലിയക്ക് പുറമെ കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളില്‍ നഴ്‌സ് ജോലിക്കുള്ള ലൈസന്‍സാണ് NCLEX-RN.

ഈ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണം. IELTS പാസായിട്ടില്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അത് നേടാന്‍ സഹായിക്കാം. ഇത്രയും പ്രവൃത്തി പരിചയം ഇല്ലെങ്കിലും അപേക്ഷിക്കുക. പ്രവൃത്തി പരിചയം പൂര്‍ത്തിയാകുമ്പോള്‍ അന്ന് പരിഗണിക്കും. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഫോസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഡോ. ഐസക്കിന്റെ പോസ്റ്റ് വായിക്കാം.

“ആസ്ട്രേലിയയിൽ നേഴ്സുമാർക്ക് traineeship visa. പഠനകാലത്ത് നേഴ്സിംഗ് അസിസ്റ്റന്റായി ജോലി. പഠിക്കുന്നവേളയിൽ ഫീസും ചെലവുകളും കഴിഞ്ഞ് 0.50-1.00 ലക്ഷം രൂപ വീട്ടിലേക്ക് അയക്കാം. NCLEX-RN സർട്ടിഫിക്കറ്റ് ലഭിച്ചാൽ ആസ്ട്രേലിയയിൽ പൂർണ്ണ നേഴ്സായി ജോലി ചെയ്യാം. മറ്റു രാജ്യങ്ങളിൽ പോകണമെങ്കിൽ അതുമാകാം. ചെലവ് ആകെ വിസാ ഫീസും വിമാനക്കൂലിയും മാത്രം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും IELTS പാസായിരിക്കുകയും വേണം. IELTS പാസായിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ അത് നേടാൻ സഹായിക്കാം. ഇത്രയും പ്രവൃത്തി പരിചയം ഇല്ലെങ്കിലും അപേക്ഷിക്കുക. പ്രവൃത്തി പരിചയം പൂർത്തിയാകുമ്പോൾ അന്ന് പരിഗണിക്കും.
വിശ്വസിക്കാൻ കുറച്ച് പ്രയാസമാണല്ലേ. അങ്ങനെ ചിലർ പ്രതികരിച്ചുകണ്ടു. അതാകെ ‘rubbish’ ആണെന്നാണ് ജിനേഷ് ജോസഫിന്റെ കമന്റ്. എന്നു മാത്രമല്ല, “ഇതുപോലുള്ള എന്തെങ്കിലും കാര്യത്തെക്കുറിച്ച് എഴുതുമ്പോൾ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുമ്പോൾ യഥാർത്ഥ വസ്തുതകൾ ആധികാരികമായ സ്രോതസ്സിൽ നിന്ന് തേടിയിട്ടുവേണം” എന്നും ഉപദേശമുണ്ട്.
ആധികാരികമായി അന്വേഷിച്ചിട്ടു തന്നെയാണ് എഴുതിയത്. IHNA-യുടെയും റാംസെ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെയും അരിസോണ യൂണിവേഴ്സിറ്റിയുടെയും പ്രതിനിധികളുമായി എറണാകുളത്ത് നടന്ന Cintana Education Strategic Collaboration Launch-ന്റെ ചടങ്ങിൽവച്ച് സാമാന്യം വിശദമായി തന്നെ സംസാരിച്ചു. ഹൈബി ഈഡൻ എംപിയും ഞാനും ആയിരുന്നു ചടങ്ങിൽ സംസാരിച്ച പൊതുപ്രവർത്തകർ (അതിന്റെ ഏതാനും ചിത്രങ്ങൾ കമന്റിൽ നൽകിയിരിക്കുന്നു).
അതിനുശേഷം കേരള സർക്കാരിന്റെ നോർക്കയും കെ-ഡിസ്കും റിക്രൂട്ട്മെന്റ് സംബന്ധിച്ച IHNA-യുടെ മേധാവികൾ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ചു. കേരള സർക്കാർ സ്ഥാപനങ്ങൾ അവരുമായി ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്തു. ഇതിൽ കൂടുതൽ എന്ത് അന്വേഷണമാണ് നടത്തേണ്ടത്?
ഏതായാലും എബ്രഹാം വലിയകാലയും ഏഡൽ യൂനസും പദ്ധതിയെ അവരുടെ നേരിട്ടുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പിന്താങ്ങിയുള്ള വിശദീകരണങ്ങളും കമന്റ് ചെയ്തു.
ഇനിയും സംശയമുള്ളവർ 19-ാം തീയതി നേരിട്ട് വരിക. IHNA-യുടെ ചെയർമാൻ Bijo Kunnumpurath ഉം ചീഫ് ഓപ്പറേഷൻസ് ഓഫീസർ Simon Schweigert ഉം തിരുവല്ലയിലെ തൊഴിൽ മേളയിൽ നേരിട്ടു പങ്കെടുക്കും.
അതെ. തിരുവല്ല മാർത്തോമാ കോളേജിൽ നടക്കുന്ന ജോബ് ഫെയറിൽ ആസ്ട്രേലിയയിലേക്കും അതുപോലെ തന്നെ ജർമ്മനിയിലേക്കുമുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് സാധ്യതകൾ വിശ്വസിക്കാൻ കുറച്ച് പ്രയാസമുണ്ടായിരിക്കാം. അത്രയ്ക്ക് മികച്ച ഓഫറാണ്.
ഇനി ഏതെങ്കിലും ഉദ്യോഗാർത്ഥിക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഓഫർ ലെറ്റർ വായിച്ചു നോക്കാം. അതിൽ പറയുന്ന കാര്യങ്ങൾ നോർക്ക ഉറപ്പുനൽകുന്നു.
അതുകൊണ്ട് വേഗമാകട്ടെ. രജിസ്റ്റർ ചെയ്ത് ജോലിക്ക് അപേക്ഷിക്കുക.
DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. അവിടുത്തെ എംപ്ലോയർ വിൻഡോയിൽ ലോഗിൻ ചെയ്ത നേഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിധം വിവരിക്കുന്ന വീഡിയോ ലിങ്ക് ചുവടെ ചേർക്കുന്നു: https://youtu.be/eVZRbLVfGkQ
താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നൽകുന്നതാണ്.
പത്തനംതിട്ടക്കാർക്കു മാത്രമല്ല, ഏതു മലയാളിക്കും DWMS-ൽ രജിസ്റ്റർ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് നേരിട്ട് വരാൻ കഴിയുന്നില്ലെങ്കിൽ ഓൺലൈനായിട്ടുള്ള ഇന്റർവ്യു തരപ്പെടുത്താം.
ഇനിയും സംശയങ്ങളുണ്ടോ? ഏതെങ്കിലും നോളജ് ഇക്കോണമി മിഷൻ ജോബ് സ്റ്റേഷനിലെ ഫെസിലിറ്റേഷൻ സെന്ററിലോ ചെല്ലുക. അവർ നിങ്ങളെ സഹായിക്കും.”

Traineeship visa for nurses in Australia, nursing assistant job during study, up to 1 lakh left after all expenses