11
Oct 2024
Wed
11 Oct 2024 Wed
Thiruvananthapuram Kallara native man dies in KSA

തിരുവനന്തപുരം കല്ലറ സ്വദേശി ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു.അബൂബക്കര്‍-റഹ്‌മ ബീവി ദമ്പതികളുടെ മകന്‍ സുധീര്‍ ഖാന്‍ അബൂബക്കര്‍(48)ആണ് മരിച്ചത്. 17 വര്‍ഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്‌സ് കമ്പനിയില്‍ മര്‍ച്ചന്റൈസറായി ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ: ഹസീന, മക്കള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുഹാന്‍, ശസ്മീന്‍, മുഹമ്മദ് ശഹ്റോസ്. കുടുംബത്തോടൊപ്പം ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ സമീപത്തായിരുന്നു താമസം. കുട്ടികള്‍ ഇതേ സ്‌കൂളില്‍ വിദ്യാര്‍ഥികളാണ്.

അല്‍മാന ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക