പാതിരാത്രിയിലും ബഹളമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആര്‍എസ്എസ് ക്യാംപില്‍ കയറി പ്രവര്‍ത്തകരെ കൈകാര്യം ചെയ്തു. 10 ആര്‍എസ്എസ്സുകാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കത്തിയടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
|
ശരദ് പൂര്‍ണിമ ആഘോഷത്തോടനുബന്ധിച്ചാണ് ആര്‍എസ്എസ് ക്ഷേത്രത്തിനു സമീപം ക്യാംപ് സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മുഴുവന്‍ ആര്‍എസ്എസ് ക്യാംപില്‍ നിന്ന് വലിയ തോതില്‍ ശബ്ദമലിനീകരണം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ ഇതു ചോദ്യംചെയ്യുകയും കൈയാങ്കളിയുണ്ടാവുകയുമായിരുന്നു.
രണ്ടുപേരാണ് ആര്‍എസ്എസ്സുകാരോട് ബഹളത്തെക്കുറിച്ച് ചോദ്യംചെയ്തത്. എന്നാല്‍ ചോദിക്കാനെത്തിയവരോട് ആര്‍എസ്എസ്സുകാര്‍ വഴക്കുണ്ടാക്കിയതോടെ നാട്ടുകാര്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
राजस्थान : जयपुर में RSS के खीर वितरण कार्यक्रम में हमला। चाकूबाजी में RSS के 8 लोग घायल हुए। पड़ोस में रहने वाले नसीब चौधरी और बेटे को पुलिस ने हिरासत में लिया। विवाद की वजह स्पष्ट नहीं हो पाई है। pic.twitter.com/BqKPI1nWEc
— Sachin Gupta (@SachinGuptaUP) October 18, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





