02
Oct 2024
Sat
02 Oct 2024 Sat
Doctors Leave Pair Of Scissors In Woman s Abdomen Found only after12 Years

അപ്പന്‍ഡിക്‌സ് നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ കത്രികമറന്നുവച്ചു. ഇതു കണ്ടെത്തുന്നതാവട്ടെ 12 വര്‍ഷത്തിനു ശേഷം. സിക്കിമിലാണ് സംഭവം. പതിറ്റാണ്ടിലേറെയായി ഇതിന്റെ അസ്വസ്ഥതകള്‍ യുവതി നേരിട്ടുവരികയാണെങ്കിലും അപ്പോഴൊന്നും ഡോക്ടര്‍മാര്‍ ഇതിന്റെ കാരണം കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ ആദ്യമാണ് 45കാരിയുടെ വയറ്റില്‍ കത്രിക കിടക്കുന്നത് പരിശോധനയില്‍ കണ്ടെത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2012ലാണ് യുവതി ഗാങ്‌ടോക്കിലെ സര്‍ തുതുബ് നംഗ്യല്‍ മെമോറിയല്‍ ആശുപത്രിയില്‍ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാല്‍ ഇതിനു ശേഷം വയറുവേദന നേരിട്ട യുവതി നിരവധി ഡോക്ടര്‍മാരെ കാണുകയും അവര്‍ നല്‍കിയ മരുന്നുകള്‍ കഴിക്കുകയും ചെയ്തു. എന്നാല്‍ വേദനയ്ക്ക് ശമനമുണ്ടായതേയില്ല.

ശസ്ത്രക്രിയയ്ക്ക് വിധേയയായ ആശുപത്രിയില്‍ തന്നെ ഒക്ടോബര്‍ എട്ടിന് യുവതി എത്തുകയും എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ കിടക്കുന്ന കത്രിക കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കത്രിക പുറത്തെടുത്തു. യുവതി സുഖം പ്രാപിച്ചുവരികയാണ്. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക