|
കൊച്ചി: ദാമ്പത്യബന്ധത്തിലെ കേസുകള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ നടന്‍ ബാല വീണ്ടും വിവാഹിതനായി. ഇന്നലെ രാവിലെ 8.30ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടന്റെ ബന്ധുവായ ചെന്നൈ സ്വദേശിനി കോകിലയാണ് വധു. നടന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്.
കേസ് നടപടികള്‍ക്കിടെ പുതിയ വിവാഹത്തിന്റ സൂചനകള്‍ അടുത്തിടെ ഫെയ്‌സ്ബുക്കിലൂടെ ബാല നല്‍കിയിരുന്നു. ഇതിനിടെയാണ് അമ്പലത്തില്‍വെച്ച് വിവാഹം കഴിച്ചത്.
വിവാഹ ശേഷം മാധ്യമങ്ങളെ കണ്ട ബാല, തന്നെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു.
ബാലയുടെ വാക്കുകള്‍:
കരള്‍ മാറ്റിവയ്ക്കല്‍ ശസ്തക്രിയക്ക് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോള്‍ ഞാന്‍ നല്ല ആത്മവിശ്വാസത്തിലാണ്. മുമ്പ് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു, ഇപ്പോള്‍ നല്ല രീതിയില്‍ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു എന്ന്. എന്റെ ആരോഗ്യനിലമാറി. നല്ല നിലയില്‍ മുന്‍പോട്ട് പോകാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. നിങ്ങള്‍ക്ക് മനസാല്‍ അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ… വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യ വിവാഹങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതിനാല്‍ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ല.
Actor Bala marries fourth time amid lawsuits and controversies


