25
Oct 2024
Thu
25 Oct 2024 Thu
GST raid thrissur

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തിരമറികള്‍.(108 kg gold seized in GST raid; Five years of tax evasion; 5.43 crore fine)  ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വര്‍ണ്ണം കണ്ടുകെട്ടി. 5.43 കോടി രൂപയാണ് പിഴ ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച റെയ്ഡാണ് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായത്. 700 ലധികം ഉദ്യോഗസ്ഥര്‍ പരിശോധനയുടെ ഭാഗമായിരുന്നു.
ALSO READ: മണ്ണ് നീക്കുന്നത് നോക്കിനിന്നയാള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ കൈ തട്ടി മരിച്ചു

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് തൃശ്ശൂരില്‍ നടന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലായിണ് ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരില്‍ പരിശോധന നടത്തിയത്.