03
Oct 2024
Thu
03 Oct 2024 Thu
man dies after hit him JCBs hand while watching earth work

മലപ്പുറം തിരൂരങ്ങാടി ചെമ്മാട് മണ്ണ് നീക്കുന്നത് നോക്കിനിന്നയാള്‍ മണ്ണുമാന്തിയന്ത്രത്തിന്റെ കൈ തട്ടി മരിച്ചു.തിരുരങ്ങാടി ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി(52) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴം രാവിലെ പത്തരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ മുഹമ്മദ് റാഫിയെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെമ്മാട് കോഴിക്കോട് റോഡിലുള്ള പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള റോഡിനോട് ചേര്‍ന്നുള്ള ബന്ധുവീടിന്റെ മുറ്റത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പണി നോക്കി നില്‍ക്കുകയായിരുന്നു റാഫി. ഇതിനിടെ യന്ത്രക്കൈ അബദ്ധത്തില്‍ റാഫിയെ തട്ടുകയയായിരുന്നു. നെഞ്ചിലാണ് യന്ത്രക്കൈ കൊണ്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക