30
Oct 2024
Sat
30 Oct 2024 Sat
court sentenced painting teacher for 12 years for sexually assaulting 6 student

ആറാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച ചിത്രകലാ അധ്യാപകന് 12 വര്‍ഷം കഠിന തടവും 20000 രൂപ പിഴയും. പാങ്ങപ്പാറ്റ സ്വദേശിയായ രാജേന്ദ്രനെ (65)ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക പീഡനത്തിനിരയായ തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ചിത്രകല പഠിപ്പിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അയല്‍വാസി കൂടിയായ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മെയ് മാസം മുതല്‍ ജൂണ്‍ 25 വരെയാണ് ചിത്രകല പഠിപ്പിക്കാന്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ വന്നത്. പല തവണ പീഡനം നടത്തിയെങ്കിലും കുട്ടി പേടിച്ചു പുറത്ത് പറഞ്ഞില്ല.  പീഡനം സഹിക്കാനാവാതെ വന്നതോടെ കുട്ടി അമ്മയോട് ഇക്കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ശ്രീകാര്യം പോലീസിന് പരാതി നല്കി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍ വൈ അഖിലേഷ് എന്നിവര്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി കെ ശശികുമാര്‍, ആശ ചന്ദ്രന്‍ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.