21
Oct 2024
Sun
21 Oct 2024 Sun
Amended Gulf Air Baggage Policy Effective Today

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനാമ: ബഹ്‌റൈന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയ പുതിയ നയം (Gulf Air Baggage Policy) ഇന്ന് മുതല്‍ നിലവില്‍വന്നു. നിലവിലെ രണ്ട് ബാഗുകള്‍ എന്നത് മാറ്റി ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബാഗേജ് നയം പ്രഖ്യാപിച്ചത്. ഫെയര്‍ ബ്രാന്‍ഡ് കാറ്റഗറിയിലുള്ള ലൈറ്റ് സ്മാര്‍ട്ട് ഫ്‌ലെക്‌സ് ടിക്കറ്റുകള്‍ക്ക് അനുവദിക്കുന്ന ലഗേജിന്റെ അളവ് ഇങ്ങനെയാണ്. ഇക്കണോമി ക്ലാസില്‍ തന്നെ മൂന്ന് വിഭാഗങ്ങളായാണ് യാത്രക്കാരുടെ ബാഗേജ് അനുവദിക്കുക.

ഇക്കണോമി ക്ലാസ്

ഇക്കോണമി ലൈറ്റ്: 25 കിലോഗ്രാം

ഇക്കോണമി സ്മാര്‍ട്ട്: 30 കിലോഗ്രാം.

ഇക്കോണമി ഫ്‌ലെക്‌സ്: 35 കിലോഗ്രാം

എന്നിങ്ങനെയാണ് അനുവദിച്ച ലഗേജിന്റെ ഭാരം. ഈ രീതിയില്‍ മാത്രമേ ഇന്നു മുതല്‍ ബാഗേജ് ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കൂ.

ബിസിനസ് ക്ലാസ്

ബിസിനസ് സ്മാര്‍ട്ടില്‍ 40 കിലോഗ്രാം.

ബിസിനസ് ഫ്‌ലെക്‌സില്‍ 50 കിലോഗ്രാം

എന്നിങ്ങനെയാണ് ബാഗേജ് കൊണ്ടു പോകാന്‍ സാധിക്കുക.

വെയ്റ്റ് അലവന്‍സിനുള്ളില്‍ പരമാവധി 5 ബാഗുകള്‍ യാത്രക്കാര്‍ക്ക് കൊണ്ട് പോകാം.

കൊണ്ടുപോകുന്ന ബാഗുകള്‍ക്കും ചില നിയമങ്ങള്‍ ബാധകമാണ്. ഓരോ ബാഗുകളും മൊത്തം അളവില്‍ 158 സെന്റിമീറ്റര്‍ കൂടാന്‍ പാടില്ല. കുട്ടികള്‍ക്ക് 10 കിലോയും സ്‌ട്രോളറും കാര്‍ സീറ്റും അനുവദനീയമാണ്. 50 ഇഞ്ച് വരെയുള്ള ടിവികള്‍ ശരിയായ രീതിയില്‍ പാക് ചെയ്താല്‍ കെണ്ടുപോകാം. വലിയ ടിവകള്‍ ആണെങ്കില്‍ കാര്‍ഗോവഴി മാത്രമേ കൊണ്ടുപോകാനാകൂ. ഒരു ലഗേജും 32 കിലോയില്‍ കൂടുതലാകരുത്.

ഗള്‍ഫ് എയറിന്റെ എല്ലാ സര്‍വീസുകളിലും ഇത് ബാധകമായിരിക്കും.

Amended Gulf Air Baggage Policy Effective Today
Airline reduces baggage allowance; to be implemented from October 27