18
Oct 2024
Sun
18 Oct 2024 Sun
Gym trainer arrested for killing woman and buries her near DMs House

യുവതിയെ കൊന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിക്കു സമീപം കുഴിച്ചിട്ട ജിം പരിശീലകന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജിം ട്രെയിനറായ വിമല്‍ സോണിയാണ് ഏകത എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയത്. ജൂണ്‍ 24 മുതല്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ ഭര്‍ത്താവ് ഓഹരി വ്യാപാരിയായ രാഹുല്‍ പരാതി നല്‍കിയിരുന്നു. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യാന്‍ പോയ ഏകതയെ പിന്നീട് കാണാതാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയെ വിമല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് രാഹുല്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിമലിനെ ചോദ്യം ചെയ്‌തെങ്കിലും ഏകത കശ്മീരിലും പഞ്ചാബിലുമൊക്കെയാണെന്ന നുണകള്‍ ഇയാള്‍ പോലീസിനോടു പറയുകയുണ്ടായി. ഇതനുസരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും തുമ്പ് കിട്ടാതെ വന്നതോടെ പോലീസ് വിമലിനെ വിശദമായി ചോദ്യംചെയ്യുകയും കൊലപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരടക്കം താമസിക്കുന്ന സര്‍ക്കാര്‍ ക്ലബ്ബിന്റെ വളപ്പില്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു.

ജൂണ്‍ 24ന് ജിമ്മിലെത്തിയ ഏകതയും വിമലും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടെ വിമല്‍ ഏകതയെ ഇടിക്കുകയും ചെയ്തു. ഇടിയേറ്റ ബോധരഹിതയായ ഏകതയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പിന്നീട് കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിനു സമീപം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൃതദേഹം കുഴിച്ചുമൂടാന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയുടെ പരിസരം തിരഞ്ഞെടുത്തതെന്ന് വിമല്‍ പോലീസിനോട് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക