തിരുവനന്തപുരം മംഗലപുരത്ത് കേബിള്‍ ജോലിക്കെത്തിയ രണ്ട് യുവാക്കള്‍ പ്രദേശത്തെ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ അക്രമികള്‍ തുണി തിരുകിയെങ്കിലും ഇരുവരെയും തള്ളിമാറ്റിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവസമയം പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
|
സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടു യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മംഗലപുരം പരിധിയില്‍ ഏതാനും ദിവസമായി കേബിള്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു.
മാതാപിതാക്കളും സഹോദരനും പുറത്തുപോയെന്നും പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അക്രമികള്‍ വീട്ടിലെത്തിയതും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതും. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





