തിരുവനന്തപുരത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തശ്ശിയുടെ കാമുകന് ഇരട്ടജീവപര്യന്തം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ. 68കാരനായ വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര് രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. ഇത് കൂടാതെ 14 വര്‍ഷം കൂടി തടവ് അനുഭവിക്കണം.
|
ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നില്‍ വച്ചായിരുന്നു ഇളയകുട്ടിയെ പ്രതി പീഡിപ്പിച്ചത്. ഒമ്പതുവയസ്സുകാരിയെയും പ്രതി പീഡിപ്പിച്ചിരുന്നു ഈ കേസില്‍ നവംബര്‍ 5ന് കോടതി വിധി പറയും. പിഴത്തുക കുട്ടിക്ക് നല്ക്കണം. 2020- 21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടികള്‍ താമസിച്ചുവന്നിരുന്നത്. മുത്തശ്ശിയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതാണ്. ഇതേത്തുടര്‍ന്നാണ് ഇവര്‍ വിക്രമനുമായി അടുപ്പത്തിലാവുന്നത്.
അമ്മൂമ്മ പുറത്തുപോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വച്ച് പ്രതി മുത്തശ്ശിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
നിരന്തരമായ പീഡനത്താല്‍ കുട്ടികളുടെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടിരുന്നില്ല. ഒരു ദിവസം കതകടയ്ക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര് എസ് വിജയ് മോഹനും അഡ്വ. അതിയന്നൂര്‍ ആര് വൈ അഖിലേഷും ഹാജരായി. പ്രോസിക്യൂഷന് 22 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. മംഗലപുരം പോലീസ് ഇന്‍സ്പെക്ടര്‍ എ അന്‍സാരി, കെ തോംസണ്‍, സജീഷ് എച്ച് എല്‍ ആണ് കേസ് അന്വേഷിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





