21
Nov 2024
Fri
21 Nov 2024 Fri
Grand mall 11th annual promotion phase 1 draw winners

പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ വാർഷിക മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് ഖത്തറിലെ ഏഷ്യൻ ടൗണിൽ നടന്നു. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥനാണ് ആദ്യ 8 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഗ്രാൻഡ് മാൾ സിഇഒ ശരീഫ് ബിസി, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ മറ്റു മാനേജ്മെന്റങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഭാഗ്യശാലികൾക്ക് 10000 ഖത്തർ റിയാലാണ് സമ്മാനമായി ലഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

8 ഭാഗ്യശാലികൾക്കായുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് നവംബർ 28 നും മൂന്നാം ഘട്ട നറുക്കെടുപ്പ് ഡിസംബർ 26 നും നടക്കും. അന്നേദിവസം തന്നെ മെഗാ ബംബർ വിജയികളെയും തിരഞ്ഞെടുക്കും. 2 ഷെങ്കൻ സി എസ് കാറുകളാണ് മെഗാ ബംബർ സമ്മാനം. 2024 ഒക്ടോബർ 4 മുതൽ ഡിസംബർ 25 വരെയുള്ള പ്രമോഷൻ കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാനപദ്ധതിയിൽ പങ്കാളികളാവാൻ അവസരമുണ്ട്.

ഈ മെഗാ പ്രമോഷന്റെ ഭാഗമായ എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഉപഭോക്താക്കൾ ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.