10
Nov 2024
Sun
10 Nov 2024 Sun
entrance coaching

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ 28 വരെ ആണ് പരീക്ഷ നടക്കുക. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 22 ,23, 29, 30 തീയതികള്‍ ബഫര്‍ ഡേ ആയിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ജൂണ്‍ അഞ്ചുമുതല്‍ 9 വരെയായിരുന്നു പരീക്ഷ. എന്നാല്‍ അടുത്ത വര്‍ഷത്തെ പരീക്ഷ ഒന്നര മാസം മുമ്പ് തന്നെ നിശ്ചയിക്കുകയായിരുന്നു.

രേഖകൾ തയാറാക്കി വയ്ക്കുക

പരീക്ഷാ തീയതി മാത്രമാണ് ഇപ്പൊൾ പ്രഖ്യാപിച്ചത്. അപേക്ഷിക്കാനുള്ള തീയതി ഉൾപെടെയുള്ള വിശദ വിജ്ഞാപനം പിന്നീട് വരും. അതിനാൽ രേഖകൾ ഇപ്പൊൾ തന്നെ ശരിയാക്കി വയ്ക്കുക.

അപേക്ഷിക്കാൻ വേണ്ടത്:

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്.
ജനന സർട്ടിഫിക്കറ്റ്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്.
ഫോട്ടോ
ഇമെയിൽ
ഒപ്പ്

മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനം NEET-UG മാർക്കിന്റെ അടിസ്ഥാനത്തിലും ആർക്കിടെക്ചർ കോഴ്സുകൾക്ക് ‘നാറ്റ’ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2525300.
വെബ്സൈറ്റ്: http://cee.kerala.gov.in

Kerala Engineering-Pharmacy Entrance Exam date announced

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക