14
Nov 2024
Sun
14 Nov 2024 Sun

കേരളാ സർക്കാരിന് കീഴിലുള്ള വിദേശ റിക്രൂട്ടിങ് ഏജൻസിയായ ODEPC യുഎഇയിലേക്ക് പുതിയ റിക്രൂട്ടിങ് നടത്തുന്നു. 100 ഒഴിവുകളാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അര്‍ജന്‍റ് കെയര്‍, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്‍ഡ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിലേതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായം: 40 വയസിൽ താഴെ.

DOH ലൈസെൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട്.

5000 ദിര്‍ഹമാണ് ശമ്പളം.

വിസ, വിമാനടിക്കറ്റ്, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, പാസ്പോർട് എന്നിവ നവംബർ 20 ന് മുൻപ് അപേക്ഷിക്കുക.
ഇമെയിൽ: [email protected]

ഡ്രൈവര്‍, ഹെവി ഓപ്പറേറ്റര്‍, വിഞ്ച് ക്രെയിന്‍ ഓപ്പറേറ്റര്‍, ടാലി ക്ലര്‍ക്ക് ഒഴിവുകൾ

ODEPC മുഖേന യു.എ.ഇയില്‍ ഡ്രൈവര്‍, ഹെവി ഓപ്പറേറ്റര്‍, വിഞ്ച് ക്രെയിന്‍ ഓപ്പറേറ്റര്‍, ടാലി ക്ലര്‍ക്ക് എന്നീ പോസ്റ്റുകളില്‍ നിയമനം നടക്കുന്നു. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവവുക.

Last Date: നവംബര്‍ 10

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പ്രായം: 24- 41

യോഗ്യത:
പത്താം ക്ലാസ് വിജയം.
നല്ല ശാരീരിക യോഗ്യതയും വേണം.
ഇംഗ്ലീഷിലുള്ള അടിസ്ഥാന ആശയവിനിമയം വേണം.

തസ്തികകൾ

ഡ്രൈവര്‍ ഹെവി ഡ്യൂട്ടി

ഒഴിവുകള്‍: 20

ശമ്പളം: 900 AED, + ഡബ്ല്യുഎന്‍ അലവന്‍സായി 1300 ഉം ഭക്ഷണത്തിനായി 300

Total : 2500 AED.

വിഞ്ച് ക്രെയിന്‍ ഓപറേറ്റര്‍

ഒഴിവ്:  30.

ശമ്പളം: 900 AED  + ഡബ്ല്യുഎന്‍ അലവന്‍സായി 1300 ഉം ഭക്ഷണത്തിനായി 300.
Total : 2500 AED.

ഹെവി ഓപ്പറേററ്റര്‍

ഒഴിവുകള്‍: 50

ശമ്പളം: 900 + ഡബ്ല്യൂ എന്‍ 650 ദിര്‍ഹവും 300 ഭക്ഷണം ഉള്‍പ്പെടെ.
Total :1850 AED.

ടാലി ക്ലര്‍ക്ക് 

ഒഴിവുകള്‍: 50

ശമ്പളം:  900 + ഡബ്ല്യൂ എന്‍ 300 ഉള്‍പ്പെടെ 1200.

ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഐഡിയിലേക്ക് സിവി അയക്കുക.

വിജ്ഞാപനം: https://odepc.kerala.gov.in/jobs/driver-heavy-operator-operator-winch-cranes-and-tally-clerks-required-for-uae/

കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

ഫോൺ: 0471-2329440/41/42 /45 / 7736496574.