|
കൊച്ചി: കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണ്ണവില. ശനിയാഴ്ചത്തേ പോലെ 59,000ല്‍ താഴെ തന്നെയാണ് സ്വര്‍ണവില ഇന്നും ഉള്ളത്. 58,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 7370 രൂപയും കൊടുക്കണം. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില ഒരു പവൻ ആഭരണം ലഭിക്കാൻ 64,000 വരേ കൊടുക്കേണ്ടി വരും.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസമാണ് ഇടിഞ്ഞത്. ഉടന 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്ണവിലയാണ് തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ 3,500 രൂപ വര്‍ധിച്ച ശേഷമാണ് രണ്ടുദിവസം കൊണ്ട് 680 രൂപ താഴ്ന്നത്.
ഒക്ടോബർ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
നവംബറിലെ സ്വർണ വില
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | Rs. 58,960 (Lowest of Month) |
| 3-Nov-24 Yesterday » |
Rs. 58,960 (Lowest of Month) |
| 4-Nov-24 Today » |
Rs. 58,960 (Lowest of Month) |
Today Kerala Gold price continues without change


