14
Nov 2024
Wed
14 Nov 2024 Wed
Kerala PSC released notification for 43 posts

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍വീസുകളില്‍ ജോലിക്ക് ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന PSC വിജ്ഞാപനം എത്തി. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്കാണ് കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് അപേക്ഷ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെല്‍ട്രോണ്‍, കെ.എം.എം.എല്‍, കിന്‍ഫ്ര, കെല്‍, സില്‍ക്ക്, കെ.എസ്.ഐ.ഇ, കെബിപ്, മലബാര്‍ സിമന്റ്‌സ്, എന്‍.സി.എം.ആര്‍.ഐ, കെ.എസ്.ഐ.എന്‍.സി എന്നിവയിലെ ജനറല്‍ മാനേജര്‍, കമ്പനി സെക്രട്ടറി, മാനേജര്‍, ടെക്‌നിക്കല്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ്, മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് അറ്റന്‍ഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തത്. വിവിഡ്, സില്‍ക്ക്, ടി.സി.എല്‍, ട്രാക്കോ കേബിള്‍സ്, കെല്‍ഇ.എം.എല്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍ തസ്തികകളും ഇതില്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അവസാന തീയതി: നവംബര്‍ 30

തസ്തികകളും കാറ്റഗറി നമ്പറും താഴെ കൊടുക്കുന്നു. ഓരോ തസ്തികക്കും വ്യത്യസ്ത പ്രായവും യോഗ്യതയും ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം പരിശോധിക്കുക. വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ നല്‍കുന്നുണ്ട്.

 

Notification

 

Notification: keralapsc.gov.in/extra-ordinary-gazette-date-30102024
Kerala PSC released notification for 43 posts