06
Nov 2024
Fri
06 Nov 2024 Fri
dubai prince coneman

വാഷിങ്ടണ്‍: ദുബൈ രാജകുമാരന്‍ ചമഞ്ഞ് അമേരിക്കന്‍ വന്‍ തട്ടിപ്പുനടത്തിയയാള്‍ക്ക് തടവുശിക്ഷ.(conman posed as dubai prince cheated 2.5 million dollar) ലബനീസ് പൗരനാണ് സാന് അന്റോണിയോയിലെ യുഎസ് ഫെഡറല്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനായ അലെക്സ് ജോര്‍ജസ് ടന്നൗസ് ആണ് യുഎഇ രാജകുടുംബാംഗമാണെന്നു വിശ്വസിപ്പിച്ച് അമേരിക്കയില്‍ വന്‍ തട്ടിപ്പ് നടത്തിയത്. നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചിരുന്നു.

വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ആളുകളില്‍നിന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. യുഎഇയില്‍ വലിയ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

25 ലക്ഷം ഡോളര്‍ ആണ് അലെക്സ് ടന്നൗസ് ഇത്തരത്തില്‍ ജനങ്ങളില്‍നിന്നു തട്ടിയത്. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊലീസിന്റെ പിടിയിലായത്. ജൂലൈ 25ന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കേസില്‍ കഴിഞ്ഞ ദിവസമാണ് യുഎസ് കോടതി തടവുശിക്ഷ വിധിച്ചത്. നഷ്ടപരിഹാരത്തുകയായി 2.2 മില്യന്‍ ഡോളര്‍ അടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക