മനാമ :ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു.നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി.
|
ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർ സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി.ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്,മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്റഫ് അവതരിപ്പിച്ചു.
റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ , ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ് , ഹഫ്സർ , ഗീതു സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു .
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


